ശ്രീലങ്കയെ പ്രതിരോധത്തിലാക്കി ഇന്ത്യ

ഗാലെ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ ശ്രീലങ്കയെ ഇന്ത്യ പ്രതിരോധത്തിലാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ആര്‍ അശ്വിന്റെ 6 വിക്കറ്റ് മികവില്‍ 183 റണ്‍സിന് ഇന്ത്യ പുറത്താക്കി. ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. 14 ഓവറില്‍ 46 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് അശ്വിന്‍ പിഴുതത്.64 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസും 59 റണ്‍സുമായി .
srilankaചാണ്ഡിമാലുമാണ് ലങ്കക്ക് വേണ്ടി ഭേദപ്പെട്ട ബാറ്റിംഗ് നടത്തിയത്. അടുത്തടുത്ത വിക്കറ്റുകളുമായി അമിത് മിശ്ര 4 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രദ്ധ പിടിച്ചു പറ്റിയപ്പോള്‍ ലങ്ക 183 റണ്‍സിലേക്ക് ഒതുങ്ങി.7 റണ്‍സെടുത്ത ലോകേഷ് രാഹുലിനേയും 9 റണ്‍സെടുത്ത രോഹിതിനേയും അതി വേഗം മടക്കിയെങ്കിലും 53 റണ്‍സുമായി ധവാനും 45 റണ്‍സുമായി കോഹ്ലിയും അപരാജിത സഖ്യമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *