അൻവർ ആദ്യം യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ;മറ്റ് എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ തീരുമാനിക്കാം;കെ മുരളീധരൻ


അൻവർ ആദ്യം യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ.മറ്റ് എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ തീരുമാനിക്കാമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.പിണറായി വിജയനെതിരെ എല്ലാ ആയുധവും എടുത്ത് പോരാടുക എന്നതാണ് ലക്ഷ്യം.ആദ്യം അൻവർ പിന്തുണ പ്രഖ്യാപിക്കട്ടെ.


യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെയാണ്. ഇതുവരെ എല്ലാ തീരുമാനങ്ങളും ആലോചിച്ചു തന്നെയാണ് എടുത്തത്. കൂട്ടായ ചർച്ചയോടെയാണ് മുന്നോട്ടുപോകുന്നത്. പിന്തുണ പ്രഖ്യാപിച്ചാൽ അൻവറിനെ സഹകരിപ്പിക്കും. തെരഞ്ഞെടുപ്പിൽ എന്തായാലും യുഡിഎഫ് ജയിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.




Sharing is Caring