പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപി കേരളത്തില്‍ അപ്രസക്തമാണ്. കേരളത്തിന്റേത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിക്ക് കേരളത്തില്‍ ക്യാമ്പയിന്‍ നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ വരവ് വോട്ടാകില്ല.കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സര്‍ക്കാരുമായി യോജിച്ച സമരം നടത്തുന്ന കാര്യത്തില്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ രക്തദാഹിയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏകാധിപതികളെ ആരാധിക്കുന്നയാളാണ് മുഖ്യമന്ത്രി. കുഞ്ഞുങ്ങളുടെ ചോര കാണുമ്പോള്‍ ആഹ്ലാദിക്കുന്ന സാഡിസ്റ്റാണ് മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും വരട്ടെ. ആ പ്രചാരണവും വിഭജന തന്ത്രവും കേരളത്തില്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *