നൃത്താധ്യാപികയായ 20കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ – സിന്ധു ദമ്പതിമാരുടെ മകള്‍ ശരണ്യയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ. പിതാവ് സുനില്‍കുമാര്‍ ചെമ്പരത്തിമുക്കില്‍ തട്ടുകട നടത്തുകയാണ്.
വീടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.