ബത്തേരി ടൗണിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു

വയനാട് സുൽത്താൻ ബത്തേരി ടൗണിൽ ഇറങ്ങിയ പിഎം 2 കാട്ടാനയെ തുരത്താൻ ബത്തേരിയിൽ കുങ്കിയാനകളെ എത്തിച്ചു. മുത്തങ്ങ ആനപന്തിയിലെ സുരേന്ദ്രൻ, സൂര്യ എന്നീ കുങ്കിയാനകളെയാണ് ബത്തേരിയിൽ എത്തിച്ചത്. കാട്ടാന ജനവാസ മേഖലയിലെത്തിയാൽ തുരത്താൻ വേണ്ടിയാണ് കുങ്കിയാനകളെ കൊണ്ടുവന്നത്.സുൽത്താൻ ബത്തേരി നഗരസഭയിലെ 4, 6, 9,10,15, 23, 24, 32, 34, 35 എന്നീ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങിയതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തുരത്തി. പുലർച്ചെ 2 മണിയോടെയാണ് ആനയിറങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *