പാലക്കാട് കാട്ടാനശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എകെ ശശീന്ദ്രൻറെ നേതൃത്വത്തിൽ ഇന്ന് യോഗം

പാലക്കാട് ജില്ലയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എകെ ശശീന്ദ്രൻറെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ഒലവക്കോട് വനംവകുപ്പ് ഓഫീസിലാണ് യോഗം ചേരുക. ധോണി വനമേഖലയിൽ ആക്രമണം തുടരുന്ന പിടി സെവൻ എന്ന കൊമ്പനെ പിടികൂടുന്നതാണ് യോഗത്തിലെ പ്രധാന ചർച്ച.

ധോണിയിൽ മെരുക്കാനുള്ള കൂടൊരുങ്ങുന്നതോടെ ആനയെ മയക്കുവെടിവച്ച് പിടികൂടാനാണ് നീക്കം. ഇതിനായി വയനാട്ടിൽ നിന്നുള്ള സംഘം പാലക്കാട് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയിലെ മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. വനംവകുപ്പ് മേധാവിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിനെത്തുന്നുണ്ട്.അതേസമയം, വയനാട് സുൽത്താൻ ബത്തേരി ടൗണിൽ ഇറങ്ങിയ പിഎം 2 കാട്ടാനയെ തുരത്താൻ ബത്തേരിയിൽ കുങ്കിയാനകളെ എത്തിച്ചു. മുത്തങ്ങ ആനപന്തിയിലെ സുരേന്ദ്രൻ, സൂര്യ എന്നീ കുങ്കിയാനകളെയാണ് ബത്തേരിയിൽ എത്തിച്ചത്. കാട്ടാന ജനവാസ മേഖലയിലെത്തിയാൽ തുരത്താൻ വേണ്ടിയാണ് കുങ്കിയാനകളെ കൊണ്ടുവന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *