കള്ളപ്പണം വെളുപ്പിക്കല്‍: മൂവാറ്റുപുഴ കെസ്‌ആര്‍ടിസി ഡിപ്പോയിക്കെതിരെ വിജിലന്‍സ് അന്വേഷണം


മൂവാറ്റുപുഴ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ കെസ്‌ആര്‍ടിസി ഡിപ്പോയിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രതിദിനം എഴ് ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെ വരുമാനമുള്ളതാണ് മൂവാറ്റുപുഴ കെസ്‌ആര്‍ടിസി ഡിപ്പോ. ഇവിടുത്തെ തൊഴിലാളികള്‍ ഡിപ്പോ വഴി വലിയ തോതിലുള്ള നോട്ട് കൈമാറ്റം നടത്തിയെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മൂവാറ്റുപുഴയിലെ എസ്ബിടി ശാഖയിലാണ് ഇവിടുത്തെ പണം അടയ്ക്കുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം പതിനഞ്ച് കോടിയുടെ കള്ളപ്പണം കെസ്‌ആര്‍ടിസി ഡിപ്പോകള്‍ വഴി വെളുപ്പിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. അഞ്ഞൂറോളം ജീവനക്കാര്‍ കള്ളപ്പണം വെളുപ്പിക്കലില്‍ അറിഞ്ഞോ അറിയാതയോ പങ്കാളികളായിട്ടുണ്ടെന്ന് വിജിലന്‍സ് പറഞ്ഞു.




Sharing is Caring