അധോലോക നായകന്‍ ഛോട്ടാ രാജന്‍ അത്യാസന നിലയിലെന്ന് റിപ്പോര്‍ട്ട്

മുംബൈ: അധോലോക നായകന്‍ ഛോട്ടാ രാജന്‍ അത്യാസന നിലയിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഴളായതിനെ തുടര്‍ന്ന് രാജനെ ഡല്‍ഹിയിലെ ഡി.ഡി.യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളാണ് ഛോട്ടാ രാജനുള്ളത്. ഈ രോഗങ്ങള്‍ക്ക് പുറമെ ഹെര്‍ണിയ, ലാപ്പര്‍ടോമി, അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളും ഛോട്ടാ രാജനുണ്ട്. ഛോട്ടാ രാജനെ കഴിഞ്ഞ വര്‍ഷമാണ് സിംഗപ്പൂരില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *