നോട്ട് നിരോധനം ‘മോദി നിര്‍മ്മിത’ ദുരന്തമെന്ന് രാഹുല്‍


ന്യൂഡല്‍ഹി: നോട്ടു നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് ഉപപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. നോട്ടു നിരോധനമെന്നത് മോദി നിര്‍മ്മിത ദുരന്തമാണെന്ന് പറഞ്ഞ രാഹുല്‍ തീരുമാനത്തിന്റെ ഉപയോഗം ലഭിച്ചത് മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങള്‍ക്കാണെന്നും കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ ബല്‍ഗാമില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പാര്‍ലമെന്റില്‍ പോലും രാജ്യത്തെ കര്‍ഷകരെ അപമാനിക്കുന്ന നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ഉണ്ടായത്. സ്വയം കുഴി കുഴിക്കുന്നവരാണ് കര്‍ഷകരെന്നാണ് മോദിയുടെ ആക്ഷേപം. പിന്നെ അദ്ദേഹം തൊഴിലുറപ്പ് പദ്ധതിയെയും പരിഹസിച്ചു.




Sharing is Caring