എെസിസ് തലവനെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ അമേരിക്ക


വാഷിങ്ടണ്‍: എെസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ജീവനോടെ പിടികൂടുന്നവര്‍ക്ക് 170 കോടി രൂപയുടെ പാരിതാഷികം പ്രഖ്യാപിച്ച്‌ അമേരിക്ക രംഗത്തെത്തി. കഴിഞ്ഞ ദിവസം അമേരിക്കന്‍ സര്‍ക്കാരിന്റെ ഒൗദ്യോഗിക വെബ്സെെറ്റ് പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


എെസിസ് ലോക സമാധാനത്തിനു തന്നെ ഭീഷണിയായി മാറുകയാണെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേരത്തെ പ്രഖ്യാപിച്ച 67 കോടിയെന്ന പാരിതോഷികം 170 കോടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.


ബാഗ്ദാദി ലോകത്ത് നടത്തുന്ന ആക്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണെന്നും ഇറാഖിലും സിറിയയിലും തുടരുന്ന അരക്ഷിതാവസ്ഥ നാള്‍ക്കു നാള്‍ വഷളാവുകയാണെന്നും അമേരിക്ക അറിയിച്ചു.



Sharing is Caring