കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു


ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. പാംപോറില്‍ ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ ഭീകരര്‍ സൈനിക വാഹനവ്യൂഹം ആക്രമിച്ചു. സംഭവത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ പാംപോറില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് ആക്രമണമുണ്ടയത്. സൈന്യം തെരച്ചില്‍ തുടരുകയാണ്.
ആക്രമണം നടന്ന പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപെട്ടു. കഴിഞ്ഞ ജൂണ്‍ 25നും പാംപോറില്‍ സൈനിക വാഹനവ്യൂഹത്തിന് ഭീകരാക്രമണമുണ്ടായിരുന്നു. എട്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു.




Sharing is Caring