കെ എസ് ആർ ടി സി കരാ‍ർ ജീവനക്കാർക്ക് ശമ്പളം ലഭിച്ച് തുടങ്ങി

കെ എസ് ആർ ടി സി (KSRTC) കരാ‍ർ ജീവനക്കാർക്ക് ശമ്പളം ലഭിച്ച് തുടങ്ങി. ഡ്രൈവ‍ർമാ‍ർക്കും കണ്ടക്ട‍ർമാർക്കും ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കുമാണ് ഇന്ന് ശമ്പളം ലഭിക്കുക. അതേസമയം, മറ്റ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം ഇന്ന് മുതൽ വിതരണം ചെയ്യും.
ബാങ്കിൽ നിന്ന് കഴിഞ്ഞ ദിവസം ഓവ‍‍‍‍ർ‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപ കൂടി ചേ‍ർത്താണ് ശമ്പളം നൽകുന്നത്. സർക്കാർ സഹായമായി 30 കോടി രൂപ കെ എസ് ആർ ടി സിയ്ക്ക് നൽകിയിരുന്നു. ജൂണിലെ ശമ്പള വിതരണം പൂ‍ർത്തിയാക്കാൻ 26 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *