കൊയിലാണ്ടി: അത്തോളി സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന ചോലക്കര റിൻഷാസ് ഹൗസിൽ മുസ്തഫയും രണ്ട് മക്കളും അനുജന്റെ മകനുമാണ് മത്സ്യ ബന്ധനത്തിനായി തിരുവങ്ങൂർ കുനിൽക്കടവ് പുഴയിൽ പോയത്.4 പേരും അപകടത്തിൽ പെടുകയായിരുന്നു. 3 പേരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ മുസ്തഫയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണ്.













