
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കുരങ്ങന്മാരുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അവയെ തുരത്താന്‍ 40 ജീവനക്കാരെ ഡല്‍ഹി നഗരസഭ നിയമിച്ചു. കുരങ്ങനെ തുരത്താന്‍ കുരങ്ങ് വേഷം കെട്ടിയ നാല്‍പ്പത് പേരെയാണ് പാര്‍ലമെന്റില്‍ നിയമിച്ചിരിക്കുന്നത്. കുരങ്ങാന്മാരെ ഓടിക്കാന്‍ പരിശീലനം ലഭിച്ച 40 ചെറുപ്പക്കാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇക്കാര്യം പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. കൂടാതെ കുരങ്ങന്മാരെ പേടിപ്പിക്കാന്‍ റബ്ബര്‍ ബുള്ളറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
