കൊല്ലം അജിത് സംവിധാനം ചെയ്ത ‘പകൽ പോലെ ‘

ശ്രീഹരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടൻ കൊല്ലം അജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പകൽ പോലെ. കോളിങ്ങ് ബെൽ എന്ന ചിത്രത്തിനു ശേഷം അജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗാനങ്ങൾ: ചുനക്കര രാമൻകുട്ടി, സംഗീതം: സുനിൽ ഭാസ്ക്കർ, ക്യാമറ: ജയപ്രകാശ്, എഡിറ്റിങ്: ശ്രീജിത്.

കൊല്ലം അജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റിയാസ് ഖാൻ, കൊച്ചുപ്രേമൻ, ജാഫർ ഇടുക്കി, കോഴിക്കോട് വിക്രമൻ നായർ, ബിന്ദു രാമകൃഷ്ണൻ, കനകലത, സിദ്ധരാജ്, തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രം ജൂൺ ആദ്യം തിയറ്ററുകളിലെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *