യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. റീത്ത ബഹുഗുണ ജോഷി അടക്കം ആറ് വനിതകളും മന്ത്രിസഭയിലുണ്ട്. 48 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.


സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കളും പങ്കെടുക്കും. യു.പിയിലെ 21ആമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ബി.ജെ.പിയുടെ നാലാമത്തെ മുഖ്യമന്ത്രിയും. 403 അംഗ അസംബ്ളിയില്‍ 312 സീറ്റുമായി ബി.ജെ.പി വന്‍വിജയം നേടിയിരുന്നു.




Sharing is Caring