മാളവിക മജിദ് മജിദിയുടെ നായിക


വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജിദി ഇന്ത്യയില്‍ ചിത്രീകരിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ബിയോണ്ട് ദ ക്ളൌഡ്സി’ല്‍ മലയാളിനടി മാളവിക മോഹന്‍ നായിക. ദീപിക പദുകോണ്‍ അടക്കമുള്ളവരെ പിന്തള്ളിയാണ് മാളവിക സിനിമയില്‍ ഇടംനേടിയത്. റായീസ്, തലാഷ്, ഡോണ്‍ അടക്കമുള്ള ചിത്രങ്ങളുടെ ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളായ മാളവിക ദുല്‍ഖറിനൊപ്പം പട്ടംപോലെ (2013) എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. പരസ്യ-മോഡലിങ് രംഗത്തും സജീവമാണ്. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ അനുജന്‍ ഇഷാനാണ് നായകന്‍. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നു.




Sharing is Caring