ആസാമിനെ 121 റൺസിനു എറിഞ്ഞൊതുക്കി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആസാമിനെ 121/8 എന്ന സ്കോറിലൊതുക്കി കേരളം. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ആണ് ആസാം നിരയിലെ ടോപ് സ്കോറര്‍.

98/8 എന്ന നിലയിലേക്ക് വീണ ടീമിനെ 9ാം വിക്കറ്റ് കൂട്ടുകെട്ട് 23 റണ്‍സ് നേടിയാണ് ഈ സ്കോറിലേക്ക് എത്തിച്ചത്. സാഹില്‍ ജെയിന്‍(21), പല്ലവ് കുമാര്‍ ദാസ്(16) എന്നിവര്‍ക്കൊപ്പം റോഷന്‍ അലം(14*) മുക്താര്‍ ഹുസൈന്‍(10*) എന്നിവരാണ് ആസാമിനായി നിര്‍ണ്ണായക സംഭാവന നല്‍കിയത്.
കേരള നിരയില്‍ ബേസില്‍ തമ്ബി മൂന്നും, ജലജ് സക്സേന രണ്ടും വിക്കറ്റ് നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *