മരക്കാർ ഒ ടി ടിയ്ക്ക് പുറമെ തീയേറ്ററിലും റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.

കൊച്ചി: ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററിലും റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.വിഷയത്തില്‍ ആമസോണ്‍ പ്രൈമുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ആമസോണ്‍ അനുമതി നല്‍കിയാല്‍ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.

ആന്റണി പെരുമ്ബാവൂരിന്റെ ഉടമസ്ഥതയിലുള്ള നാല്‍പ്പതോളം തീയേറ്ററുകളിലും നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളിലും ചില ഉടമകളുടെ തീയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആന്റണി പെരുമ്ബാവൂരിന്റെ നീക്കത്തിന് വിതരണക്കാരുടേയും നിര്‍മ്മാതാക്കളുടേയും പൂര്‍ണ്ണ പിന്തുണയുണ്ട്.

പത്ത് ദിവസം സിനിമ ഇത്തരത്തില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ആരാധകരുടെ ആവശ്യം പരിഗണിച്ചാണ് ആന്റണി പെരുമ്ബാവൂരിന്റെ നീക്കം. എന്നാല്‍ ആന്റണി പെരുമ്ബാവൂരിന്റെ നീക്കത്തിനെതിരെ തീയേറ്റര്‍ ഉടമകളുടെ സംഘടന എത്തിയിട്ടുണ്ട്. ഒടിടിയില്‍ റിലീസ് ചെയ്യുന്ന സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *