ചുരുളി ഒ ടി ടി റിലീസിനൊരുങ്ങുന്നു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചുരുളി ഒ.ടി.ടി റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചിത്രം ഉടന്‍ സോണി ലിവില്‍ റിലീസ് ചെയ്യുമെന്നാണ്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയ്ക്ക് ശേഷം സോണി ലിവില്‍ റിലീസ് ചെയ്യന്ന ചിത്രമായിരിക്കും ഇത്.

ഈ വര്‍ഷം നടത്തിയ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ശേഷം തിയേറ്ററില്‍ വരാതെ നേരിട്ടാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ജൂണില്‍ റിലീസിനെത്തുമെന്നായിരുന്നു നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ട്. ചുരുളി ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *