ന്യൂ ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നതിനിടെ അനുനയ ശ്രമങ്ങളുമായി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. അകന്നു നില്‍കുന്ന പാര്‍ട്ടി നേതാക്കളെ അനുനയിപ്പിക്കുമെന്ന സൂചനകള്‍ നല്‍കുന്ന ട്വീറ്റുകള്‍ കെജ്രിവാള്‍ പുറത്തുവിട്ടിട്ടുണ്ട്. തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച, മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് നല്ല സുഹൃത്താണെന്നും വിലപ്പെട്ട സഹപ്രവര്‍ത്തകനാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. യോഗേന്ദ്ര യാദവ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച ഷാസിയ ഇല്‍മിയയെ തിരിച്ചുകൊണ്ടുവരുന്നതിന് ശ്രമിക്കുമെന്നുംട്വിറ്ററിലൂടെ പറഞ്ഞു.