ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും പൊലിസ് നടപടി എടുത്തില്ലെന്ന് കനയ്യ കുമാര്‍


തന്നെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും പൊലിസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ സുപ്രിംകോടതി മുമ്പാകെ മൊഴി നല്‍കി. അഭിഭാഷകര്‍ക്കുമുമ്പില്‍ മൊഴി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അഭിഭാഷകര്‍ തന്നെ മര്‍ദ്ദിക്കുന്നത് പൊലിസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും കനയ്യ കോടതിയില്‍ പറഞ്ഞു.


കോടതിയുടെ മുന്നിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്റെ ചുറ്റും കൂടി. പൊലിസ് കോടതിക്ക് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷക വേഷത്തില്‍ എത്തിയ ആള്‍ തന്നെ ആക്രമിച്ചു. അതിന് ശേഷം മറ്റുള്ളവരെയും വിളിച്ചുകൂട്ടി. അവര്‍ എന്റെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചു. എല്ലാവരും കൂടി എന്നെ മര്‍ദ്ദിച്ചു. നിലത്തിട്ടു ചവിട്ടി. പൊലിസിനും മര്‍ദ്ദനമേറ്റു. എന്നെ മര്‍ദ്ദിച്ച ഒരാളെ കാട്ടിക്കൊടുത്തെങ്കിലും പൊലിസ് ഒന്നും ചെയ്തില്ലെന്നും കനയ്യ അഭിഭാഷക സമിതിക്ക് മുമ്പാകെ മൊഴി നല്‍കി.




Sharing is Caring