കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി സഹകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സി.ബി.ഐ. ഹൈക്കോടതിയില്‍ പരാതിപ്പെട്ടു. കേസ് അന്വേഷണത്തിന് വേണ്ട സഹകരണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും സി.ബി.ഐ ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് സി.ബി.ഐ അറിയിച്ചു. സര്‍ക്കാര്‍ സഹകരണം ഇല്ലാതെ നിശ്ചിത സമയ പരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാകില്ലെന്നും സി.ബി.ഐ പറഞ്ഞു. കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പ് കേസുകളുടെ അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.