കോഴിക്കോട: വിലക്കുറവില്‍ നാടന്‍ ഉ പന്നങ്ങള്‍ ലഭ്യമാകാന്‍ കുടുംബശ്രീ ഇ-.ഷോപ്പുകള്‍ റെഡിയായി. നഗരത്തില്‍ കുടുംബശ്രീ ഇ-ഷോപ്പുകള്‍ സജീവമാകുന്നു. കുടുംബശ്രീ ആറുമാസം മുന്‍പ് നഗരത്തി പരീക്ഷണാടിസ്ഥാനത്തി ആരംഭിച്ച ഇ-ഷോപ്പുകള്‍ വിജയകരമായതിനെ തുടര്‍ന്നാണ് വ്യാപകമാക്കിയിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് വീകേന്ദ്രീകൃതാസൂത്രണ ഫണ്ട് 32 ലക്ഷം ഉപയോഗിച്ച് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തി നിര്‍ദ്ദരരായ അയ കൂട്ട കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് നഗരപരിധിയി 16 ഇ-ഷോപ്പുകള്‍ ആരംഭിക്കുന്നത്. ഇറാം സൊലുഷ്യന്‍സ് നിര്‍വഹണ ഏജന്‍സിയായി കുടുംബശ്രീ മുഖേന ഇന്ത്യയി ആദ്യമായി നടപ്പാക്കുന്ന ഈ സംരംഭം നഗരപരിധിയിലെ ഒയിറ്റി റോഡ്, ബീച്ച്, ഇന്ദിരാഗാന്ധി സ്റ്റേഡിയം, മുതലക്കുളം, മെഡിക്ക കോളെജ്, ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം, കാരപറമ്പ്, പാവങ്ങാട്, ബേപ്പൂര്‍, ചെറുവണ്ണൂര്‍ സ്ഥാപിക്കുന്നത്.
ഒന്നാം ഘട്ടമായി നഗരത്തി ഒയിറ്റി റോഡ്, സ്റ്റേഡിയം, മെഡിക്ക കോളെജ്, ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം എന്നിവിടങ്ങളി സ്ഥാപിച്ച ഇ ഷോപ്പുകളാണ് ഈ മാസം 23 മുത പ്രവര്‍ത്തനസജ്ജമാകും. കുടുംബശ്രീയുടെ ഉ പന്നങ്ങള്‍, പരമ്പരാഗത തരത്തിലുള്ള നാടന്‍ ഉ പന്നങ്ങള്‍, സ്വാധിഷ്ടമായ സീസണ്‍ ഉ പന്നങ്ങള്‍ വൃത്തിയോടും ഗുണമേന്മയോടും വിലക്കുറവിലും പൊതുജന സ്വീകാര്യതയോടും ഇ-ഷോപ്പി ലഭ്യമാകുമെന്ന് കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ റംസി ഇസ്മായി പറഞ്ഞു. സീസണ്‍ ഉ പന്നങ്ങളി കടക്കിടക കഞ്ഞി, അവലോസ് പൊടി എന്നിവയും ലഭ്യമാകും. കഫേ കുടുംബശ്രീ, ടോം ഏഷ്യന്‍ ബേക്കറി ഉ പന്നങ്ങള്‍,ഗാന്ധിഗ്രാം, സുഭിക്ഷ, ലോട്ടെ, ഐഡിയ, ഐ ടി സി, മെറിബോയ്, എം എന്‍ ഫുഡ്‌സ്, ഇള ഹെര്‍ബ പാനീയങ്ങള്‍ തുടങ്ങി 15 പരം ബ്രാന്റഡ് കമ്പനികളുടെ ഉ പന്നങ്ങളും ആരോഗ്യത്തിനും ശരീരസൗന്ദര്യത്തിനും പൊതുവായി ഉപയോഗിക്കാവുന്ന ആയൂര്‍വേദ ഉ പന്നങ്ങളും ഇ-ഷോപ്പി ലഭ്യമാകും.
ഒരു ഷോപ്പി നിന്ന് മറ്റു കേന്ദ്രങ്ങളിലേക്ക് ഉ പന്നങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുക. രണ്ടു കുടുംബശ്രീ പ്രവര്‍ത്തകരാണ് ഒരു ഇ-ഷോപ്പി ഉണ്ടായിരിക്കുക. കുടുംബശ്രീ പ്രവര്‍ത്തകരായ ബി പി എ കുടുംബത്തിനാണ് കടനടത്തിപ്പിന്റെ ചുമതല ന കുക. ഉദ്ഘാടനത്തിന് മുന്നോടിയായി ഇ-ഷോപ്പുകള്‍ തിരുവനന്തപുരത്തു നിന്നും കോഴിക്കോട് എത്തിച്ചു. ഇറാം സയന്റിഫിക് സൊല്യുഷന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.ഏകദേശം പത്തു മീറ്റര്‍ ചുറ്റളവി നിര്‍മ്മിച്ച ഷോപ്പുകളി സി സി ടി വി, ഡിസ്‌പ്ലേ, യു പി എസ്, റഫ്രിജനേറ്റര്‍,സെക്യുരിറ്റി ക്യാമറ, ടൈമര്‍, അലാറം, സെന്‍സറുകള്‍ എന്നീ സംവിധാനങ്ങളുണ്ട്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് മാത്രമെ കട തുറക്കാന്‍ കഴിയു. ഉപഭോക്താക്കള്‍ക്ക് ഷോപ്പുകള്‍ ഓണ്‍ലൈന്‍ വഴി കണ്ടുപിടിക്കാന്‍ കഴിയും. ഭാവിയി ഓണ്‍ലൈന്‍ വഴി ഇവ നീരിക്ഷണത്തിലായിരിക്കും. കടകള്‍ക്ക് ചുറ്റും പരസ്യം പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമുണ്ടാകും. മുന്നര ലക്ഷമാണ് ഒരു ഷോപ്പിന്റെ ചെലവ്. ഷോപ്പു തുടങ്ങാന്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 2.5 ലക്ഷം രൂപ സബ്‌സിഡിയോടെ വായ്പ അനുവദിക്കും.