മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്ക്

 

thomas-isaac-k-m-mani7തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്ക്. മാണിക്കുവേണ്ടി കെഎഫ്‌സി ഡയറക്ടര്‍ 20 ലക്ഷം രൂപ വാങ്ങിയെന്ന് തോമസ് ഐസക് നിയമസഭയില്‍ ആരോപിച്ചു. അഴിമതി തെളിയിക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ പക്കലുണ്ടെന്നും ഐസക് പറഞ്ഞു.


കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) ഡയറക്ടറും കേരളാ കോണ്‍ഗ്രസ് നേതാവുമായ കൊട്ടാരക്കര പൊന്നച്ചന്‍ മന്ത്രി മാണിക്കായി കോഴ ആവശ്യപ്പെട്ടെന്നാണ് തോമസ് ഐസക് ആരോപിച്ചത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി കെഎഫ്‌സിയില്‍ നിന്നും 20 കോടി രൂപ വായ്പ ലഭ്യമാക്കാന്‍ 20 ലക്ഷം രൂപ വാങ്ങിയെന്നാണ് വീഡിയോയിലെ വെളിപ്പെടുത്തല്‍


 


Sharing is Caring