
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിയകാല സമരത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും പാലിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഈ മാസം 23 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണിസമരം നടത്തും.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് സമര പ്രഖ്യാപനം. പട്ടിണിസമരത്തിനു മുന്നോടിയായി സംഘടിപ്പിച്ച സമരപ്രഖ്യാപന സദസ്സ് കഴിഞ്ഞ ദിവസം ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു ഉദ്ഘാടനം ചെയ്തിരുന്നു.

