കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് ഇനി യുവ നേതൃത്വം, കെവി സുമേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്


kv-sumeshകണ്ണൂര്‍ ജില്ലാ പഞ്ചാത്ത് പ്രസിഡന്റായി കെ വി സുമേഷിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗമാണ് സുമേഷിനെ തിരഞ്ഞെടുത്തത്. സുമേഷിന് 15 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ തോമസ് വര്‍ഗീസിന് ഒന്‍പത് വോട്ടുമാണ് ലഭിച്ചത്. നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഫസല്‍ കേസ് പ്രതി കാരായി രാജന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിക്കാത്തതിനെ തുടര്‍ന്ന് രാജി വെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.


പെരിയാരം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ വി സുമേഷ്. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാക്കമ്മിറ്റിയംഗവുമാണ് സുമേഷ്. ശ്രീകണ്ഠാപുരം സ്വദേശിയായ സുമേഷ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായും മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ കേന്ദ്രക്കമ്മിറ്റിയംഗമായ പിപി ദിവ്യ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തുടരും. ഇതോടെ രണ്ട് യുവജന നേതാക്കള്‍ ഭരണം നയിക്കുന്ന ജില്ലാപഞ്ചായത്തെന്ന പ്രത്യേകതയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കൈവരും.




Sharing is Caring