ഇനി ട്രെയിന്‍ ഹോസ്റ്റസുമാരും


ഡല്‍ഹി-ആഗ്ര ഗതിമാന്‍ എക്‌സ്പ്രസിലാണ് ആദ്യമായി ട്രെയിന്‍ ഹോസ്റ്റസുമാരെത്തുന്നത്. അടുത്തമാസം ഓടിത്തുടങ്ങുന്ന ഗതിമാന്‍ എക്‌സ്പ്രസില്‍ ഹോസ്റ്റസുമാരടക്കം നിരവധി പരിഷ്‌കാരങ്ങളുണ്ടെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിനായിരിക്കും ഇത്. ശക്തിയേറിയ അടിയന്തിരബ്രേക്കിങ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജി.പി.എസ് സംവിധാനം,സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജി.പി.എസ് സംവിധാനം, ടെലവിഷന്‍ എന്നിവയൊക്കെ ഗതിമാനിലുണ്ടാകും. ഭക്ഷണത്തിന്റെ കാര്യത്തിലും ഉന്നതനിലവാരം പുലര്‍ത്തും .




Sharing is Caring