ജവാന്‍ സുബിനേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തര സഹായമെത്തിക്കണം; കെ ദാസന്‍ എംഎല്‍എ


kdasanജമ്മുവില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ചേലിയ മുത്തുബസാര്‍ അടിയള്ളൂര്‍ മീത്തല്‍ സുബിനേഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് കെ ദാസന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആശ്രിതര്‍ക്ക് എക്കാലവും ജീവിക്കാന്‍ കഴിയുന്ന രീതിയില്‍ ആവശ്യമായ നടപടികളും ചെയ്തുകൊടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടതുപോലെ നാട്ടില്‍ സ്മാരകം നിര്‍മിക്കാനും സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം അടിയന്തരമായി നല്‍കണമെന്നും മുഖ്യമന്ത്രിയെ കണ്ട് നല്‍കിയ കത്തിലൂടെ കെ ദാസന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.




Sharing is Caring