ചെന്നൈ നന്ദമ്പാക്കത്ത് മിയോട്ട് ആശുപത്രിയില്‍ 14 പേര്‍ ശ്വാസംമുട്ടി മരിച്ചു. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ് ഓക്‌സിജന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് മരിച്ചത്.മൂന്ന് ദിവസമായി ഇവിടെ വൈദ്യുതി ഇല്ലാത്തിനാല്‍ ജനറേറ്ററിലായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍, ഡീസല്‍ തീര്‍ന്നതോടെ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമാകുകയും ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗികള്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മഴക്കെടുതി കാരണം ആശുപത്രിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞ അവസ്ഥയിലായിരുന്നു. പഞ്ചാബില്‍ നിന്നും 28 എന്‍ഡിആര്‍എഫ് ടീമുകള്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. 1200 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. ഇതിനോടകം 14 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. 255 നാവികസേനാ ഉദ്യോഗസ്ഥരും 12 ബോട്ടുകളും 15 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി ഉണ്ടായിരുന്നു.













