സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനു (സി.ബി.എസ്.ഇ) കീഴിലുള്ള സ്‌കൂളുകളിലെ കാന്റീനുകളില്‍ ജങ്ക് ഫുഡ് നിരോധിച്ച് കൊണ്ട് ഉത്തരവായി. ചിപ്പ്‌സ്, ന്യൂഡില്‍സ്,പിസ്സ, ബര്‍ഗര്‍, ചോക്ലേറ്റുകള്‍ അടക്കമുള്ള സാധനങ്ങള്‍ സ്‌കൂള്‍ കാന്റീനുകളില്‍ പാടില്ല.കൂടാതെ ഇത്തരം ഭക്ഷണ സാധനങ്ങള്‍ സ്‌കൂളിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു.ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ കുട്ടികളില്‍ പ്രമേഹം,അമിത രക്ത സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടുവരുന്നതിന്റെ അടിസ്ഥാനത്തിലാണിത്. വനിതാ,ശിശുക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.













