എറണാകുളം സിററിയിലെ ബസ്സുകളിലും മററും പോക്കററടി നടത്തി വന്നിരുന്ന സംഘത്തിനെ അറസ്ററ് ചെയ്തു


images (1)
എറണാകുളം സിററി ബസ്സുകളിലും മററും പോക്കററടി നടത്തി വന്നിരുന്ന കോഴിക്കോട് വെള്ളയില്‍ ബംഗ്ളാദേശ് കോളനിയില്‍ വാഴക്കാട്ടില്‍ വീട്ടില്‍ ബഷീര്‍ മകന്‍ അന്‍വര്‍ 31, തെങ്കാശി, മൗണ്ട് റോഡില്‍Hno.198/D യില്‍ മജീദ് മകന്‍ റിയാസ് 42, മട്ടാംചേരി BSS റോഡില്‍ വലിയപറമ്പില്‍ ഇബ്രാഹിം മകന്‍ റിയാസ് 42 എന്നിവരെയാണ് കൊച്ചി സിററി പോലീസ് മേധാവി ശ്രീ MP ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള City Snipers അറസ്ററ് ചെയ്തത് . പുലര്‍ച്ചെ കലൂര്‍ മാര്‍ക്കററിന് സമീപത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പട്ട ടിയാന്‍മാരെ ചോദ്യംചെയ്തശേഷം എറണാകുളം നോര്‍ത്ത് സി ഐ ഷിജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്ററ് ചെയ്തത് . ഇതില്‍ അന്‍വര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റേറഷനില്‍ മുമ്പ് മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുളളയാളാണ്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു . അന്വേഷണസംഘത്തില്‍ എറണാകുളം നോര്‍ത്ത് സബ്ഇന്‍സ്പെക്ടര്‍ സനല്‍ എസ്,ASI മാരായ ബോസ് , മോഹനന്‍,SCPO അനില്‍, ശ്രീകാന്ത്,സുധീര്‍, ദിനേശന്‍ എന്നിവരും ഉണ്ടായിരുന്നു.




Sharing is Caring