ആര്‍എസ്പി വിട്ടുവരുന്നവര്‍ക്ക് നാളെ സിപിഐഎമ്മില്‍ സ്വീകരണം

ആര്‍എസ്പി വിട്ട് എത്തുന്നവരെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നാളെ സിപിഐഎമ്മിലേയ്ക്ക് സ്വീകരിക്കും. കുണ്ടറയില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍എസ്പി സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന രഘുത്തമന്‍ പിള്ളയെ കൂടാതെ 300 ഓളം പാര്‍ട്ടി അംഗങ്ങള്‍ സിപിഐഎമ്മില്‍ എത്തുമെന്നാണ് കരുതുന്നത്. സിപിഐഎമ്മിലെത്തുന്നവരുടെ സംഘടന ചുമതലകള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി കെഎന്‍ ബാലഗോപാല്‍പറഞ്ഞു.

കുണ്ടറ ഏരിയാ കമ്മിറ്റിയുടെ കീഴില്‍ മുക്കടയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. എളമ്പള്ളൂര്‍, പെരിനാട്, കൊറ്റങ്ങര, പേരയം, കുണ്ടറ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ആര്‍എസ്പി അംഗങ്ങളും ഇവരുടെ കുടുംബാങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഏരിയ ഭാരവാഹികള്‍ അറിയിച്ചു. ആര്‍എസ്പി വിട്ടുവരുന്നവരുടെ പാര്‍ട്ടി ചുമതലകള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു
ആര്‍എസ്പി സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന രഘുത്തമന്‍ പിള്ളയുടെ നേതൃത്വത്തിലാണ് കൂടുതല്‍ പേര്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ആര്‍എസ്പി വിട്ട വിപി രാമകൃഷ്ണ പിള്ളയുടെ മകള്‍ ജയന്തിയും പരിപാടിയില്‍ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *