തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് അനുമതി


ന്യൂഡല്‍ഹി: തമിഴകത്തിന്റെ വീരവിളയാട്ട് കായികവിനോദമായ ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു.കാളകളെ പീഡിപ്പിക്കലാണ് ജെല്ലിക്കെട്ടിലൂടെ നടക്കുന്നതെന്ന് വിലയിരുത്തി 2014 ല്‍ സുപ്രീംകോടതിയാണ് നിരോധിച്ചത്. നിരോധനത്തിനെതിരെ തമിഴ്‌നാട്ടിലുയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ജെല്ലിക്കെട്ട് വീണ്ടും കൊണ്ടുവരുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതിനായി 1960 ലെ മൃഗപീഡന നിരോധന നിയമം ഭേദഗതി ചെയ്യുമെന്ന് അറിയിച്ചു.പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് തമിഴകത്ത് ജെല്ലിക്കെട്ട് നടത്തുന്നത്. അറിയിപ്പ് വന്നയുടനെ തമിഴകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷം തുടങ്ങി.2015 ല്‍ ജെല്ലിക്കെട്ട് നടത്താതെയാണ് തമിഴകം പൊങ്കല്‍ ആഘോഷിച്ച്. മധുര അടക്കം തമിഴകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെല്ലിക്കെട്ട് ആരാധകര്‍ ആഘോഷത്തിലാണ്.




Sharing is Caring