ജോജുവും, നരേനും ഷറഫുദ്ദീനും ഒന്നിക്കുന്ന ചിത്രം ‘അദൃശ്യം’

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യം പൂര്‍ത്തിയായി.

പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിനയ്, മുനിഷ് കാന്ത്, കായല്‍ ആനന്ദി, സിനില്‍ സൈനുദ്ദീന്‍, വിനോദിനി, അഞ്ജലിറാവു, ബിന്ദു സഞ്ജീവ് എന്നിവരാണ് മറ്റു താരങ്ങള്‍.ജുവിസ് പ്രൊഡക്ഷന്‍സിനോട് ചേര്‍ന്ന് യു.എ,എന്‍ ഫിലിം ഹൗസ്, എ.എ.എ.ആര്‍ പ്രൊഡക്ഷന്‍സ് എന്നിവ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കുന്നു. പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സെന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നുലോക് ഡൗണില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച്‌ ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഇൗ ദ്വിഭാഷ ചലച്ചിത്രം ചിത്രീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *