അല്ലു, ഫഹദ് ചിത്രം പുഷ്പയിലെ ഗാനം ലീക്കായി,പരാതിയുമായി നിർമാതാക്കൾ

മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസില്‍ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ആണ് നായകനായെത്തുന്നത്. വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുഷ്പയിലെ ഗാനവും സര്‍ക്കാരു വാരി പാട്ടയുടെ ടീസറും ലീക്കായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്. സംഭവത്തില്‍ സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.

‘സര്‍ക്കാരു വാരി പാട്ടയുടെയും പുഷ്‍പയുടെയും മെറ്റീരിയലുകള്‍ ലീക്ക് ചെയ്യപ്പെട്ടതിനെ ഞങ്ങളെ വളരെ അധികം അസ്വസ്ഥരാക്കി. അതിനാല്‍ തന്നെ വിഷയം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.അത് ഭാവിയില്‍ സമാന അനുഭവം ഉണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമല്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക കൂടിയാണ് ലക്ഷ്യം. സൈബര്‍ ക്രൈം വിഭാഗത്തില്‍ ഇതിനകം ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രിയപ്പെട്ട പ്രേക്ഷകരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു’, മൈത്രി മൂവി മേക്കേഴ്സ് ട്വിറ്ററിലൂടെ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *