കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്.

കൊച്ചി വിമാനത്താവള നടത്തിപ്പ് കമ്പനിയായ സിയാലിന്റെ വ്യാജ ഓഫര്‍ ലെറ്റര്‍ അടക്കം നല്‍കി നടക്കുന്ന തട്ടിപ്പിന് ഇരയായത് നിരവധി യുവാക്കള്‍. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തട്ടിപ്പ് സംഘം ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം നടക്കുന്നു എന്നും പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന് വിശ്വസിപ്പിച്ചുമായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. 5 ലക്ഷം രൂപ നഷ്ടമായ മലപ്പുറം സ്വദേശി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെമ്മന്‍ കടവ് സ്വദേശി രവീന്ദ്രന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ ഉള്‍പ്പെട്ട സംഘം 12 പേരില്‍ നിന്നായി 50 ലക്ഷം വരെ തട്ടിപ്പ് നടത്തിയതായാണ് വിവരം. തട്ടിപ്പിന് കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നുമാണ് വിവരം. കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വ്യാജ ലെറ്റര്‍പാഡ് ഉള്‍പ്പെടെ നല്‍കിയാണ് തട്ടിപ്പുകാര്‍ ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *