റഷ്യ കൈയടക്കിയ യുക്രെയ്ന്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് ജോ ബൈഡന്‍

റഷ്യയോട് കൂട്ടിച്ചേര്‍ത്ത യുക്രെയ്ന്‍ പ്രദേശങ്ങള്‍ ഓരോ ഇഞ്ചും തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ യു.എസും നാറ്റോയും ഒപ്പമുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍.

യുക്രെയ്ന്‍റെ 15 ശതമാനത്തോളം വരുന്ന മേഖലകള്‍ റഷ്യ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത് മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയ പശ്ചാത്തലത്തിലാണ് യു.എസ് പ്രസിഡന്‍റിന്‍റെ പ്രസ്താവന. റഷ്യയുടെ നടപടിക്ക് പിന്നാലെ നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള നടപടികള്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി വേഗത്തിലാക്കി.

‘അമേരിക്കയെയും സഖ്യകക്ഷികളെയും പുടിന്‍ തന്‍റെ ചിന്തയില്ലാത്ത വാക്കുകളും ഭീഷണിയും കൊണ്ട് ഭയപ്പെടുത്താന്‍ നോക്കേണ്ട. അയല്‍രാജ്യത്തിന്‍റെ ഭൂപ്രദേശം കൈക്കലാക്കി ഒഴിഞ്ഞുമാറിക്കഴിയാമെന്നും കരുതേണ്ട’ -ബൈഡന്‍ പറഞ്ഞു.

‘അമേരിക്കയും നാറ്റോ സഖ്യകക്ഷികളും പൂര്‍ണമായും തയാറെടുത്തു കഴിഞ്ഞു. ഓരോ ഇഞ്ച് ഭൂപ്രദേശവും സംരക്ഷിക്കും. ഞാന്‍ പറയുന്നതിനെ പുടിന്‍ തെറ്റിദ്ധരിക്കരുത്, ഓരോ ഇഞ്ചും എന്ന് തന്നെയാണ് പറയുന്നത്’ -ബൈഡന്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പറഞ്ഞു.

യു​ക്രെ​യ്നി​ലെ ഡോ​ണെ​റ്റ്സ്ക്, ലു​ഹാ​ന്‍​സ്ക്, ഖേ​ഴ്സ​ന്‍, സ​പൊ​റീ​ഷ്യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി റ​ഷ്യ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. ലു​ഹാ​ന്‍സ്കി​ലും ഡോ​ണെ​റ്റ്സ്കി​ലും നേ​ര​ത്തേ റ​ഷ്യ​ന്‍ അ​നു​കൂ​ല ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ്. ഫെ​ബ്രു​വ​രി​യി​ലെ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ് ഖേ​ഴ്സ​ണും സ​പൊ​റീ​ഷ്യ​യും റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *