തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം, മേമുണ്ടയിൽ ആയിരത്തൊന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു

വടകര :രണ്ടുവർഷക്കാലത്തെ ഇടവേളക്കുശേഷം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്കൂൾ കലോത്സവത്തിന് വീണ്ടും അരങ്ങുണരുകയായി. തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം 2022 നവംബർ 9, 10, 11, 12 തിയ്യതികളിലായി മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ വിവിധ വേദികളിൽ അരങ്ങേറും.

രണ്ടായിരത്തിൽപരം സർഗ്ഗ പ്രതിഭകൾ പങ്കെടുക്കുന്ന ഉപജില്ല കലോത്സവത്തിൻ്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം മേമുണ്ടയിൽ രൂപീകൃതമായി. സ്കൂൾ ഹാളിൽ ചേർന്ന യോഗം വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ ബിജുളയുടെ അധ്യക്ഷതയിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ശ്രീലത ഉദ്ഘാടനം ചെയ്തു. തോടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ സി കെ ആനന്ദ് കുമാർ മേളയുടെ നടത്തിപ്പിൻ്റെ വിശദീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം ലീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി സുബീഷ്, കെ ടി രാഘവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ മുരളി, എം കെ സിമി, കെ ഗോപാലൻ എന്നിവരും വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളായ കൊടക്കാട്ട് ബാബു, അമർനാഥ്, ഒ എം ഷാഫി, എൻ പി പ്രകാശൻ, പി പി മുരളി എന്നിവരും, ബിപിസി രാജീവൻ വളപ്പിൽക്കുനി, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ അജിത്, പിടിഎ പ്രസിഡണ്ട് ഡോ തോമസ്, പി പി പ്രഭാകരൻ എന്നിവരും ആശംസകളർപ്പിച്ചു. പ്രിൻസിപ്പൽ പി കെ കൃഷ്ണദാസ് സ്വാഗതവും, ഹെഡ്മാസ്റ്റർ പി കെ ജിതേഷ് നന്ദിയും രേഖപ്പെടുത്തി. എ പി രമേശൻ വിവിധ കമ്മിറ്റി പാനൽ അവതരിപ്പിച്ചു.

സ്വാഗതസംഘം ജനറൽ കൺവീനറായി പി കെ കൃഷ്ണദാസിനെയും, ചെയർമാനായി കെ കെ ബിജുളയേയും, ട്രഷററായി എഇഒ ആനന്ദ് കുമാറിനെയും, ജോയിൻ്റ് ജനറൽ കൺവീനറായി പി കെ ജിതേഷിനെയും യോഗം തിരഞ്ഞെടുത്തു. 1001 അംഗ സ്വാഗതസംഘ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഇതിൻ്റെ മുഖ്യ രക്ഷാധികാരികളായി വടകര എംപി കെ മുരളീധരൻ, കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, വടകര എംഎൽഎ കെ കെ രമ എന്നിവരെയും രക്ഷാധികാരികളായി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീലത, മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ്, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വി റീന, എൻ എം വിമല എന്നിവരെയും തിരഞ്ഞെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *