പുഞ്ചിരിയോടെ പുരസ്കാരം സ്വീകരിച്ച്‌ നഞ്ചിയമ്മ; പാട്ടുപാടുന്ന വിഡിയോ പങ്കുവച്ച്‌ മന്ത്രിയുടെ പ്രശംസ

മലയാള സിനിമയുടെ അഭിമാനം വാനോളം ഉയര്‍ത്തുന്നതായിരുന്നു ദേശിയ പുരസ്കാര വിതരണ ചടങ്ങ്.നഞ്ചിയമ്മയ്ക്ക് മികച്ച ​ഗായികയ്ക്കുള്ള പുരസ്കാരം ഉള്‍പ്പടെ എട്ട് അവാര്‍ഡുകളാണ് നേടിയത്.

പുരസ്കാരം വാങ്ങാനായി പുഞ്ചിരിയോടെ വേദിയില്‍ കയറിയ നഞ്ചിയമ്മയെ സദസിലുള്ളവര്‍ എഴുന്നേറ്റു നിന്ന് കയ്യടിയോടെയാണ് സ്വീകരിച്ചത്. അതിനു പിന്നാലെ നഞ്ചിയമ്മയെ അഭിനന്ദിച്ച്‌ വിഡിയോ പങ്കുവച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.

അനുരാ​ഗ് താക്കൂറിനും മറ്റുള്ളവര്‍ക്കും മുന്‍പില്‍ ഇരുന്ന് ‘കളക്കാത്ത സന്ദനമേറം എന്ന ​ഗാനം ആലപിക്കുന്ന നഞ്ചിയമ്മയെയാണ് വിഡിയോയില്‍ കാണുന്നത്. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് നഞ്ചിയമ്മയെ പുരസ്കാര വേദി സ്വീകരിച്ചത്. നഞ്ചിയമ്മ എന്ന പേര് കേട്ടപ്പോള്‍ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പ്രയഭേദമെന്യേ എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മ ദേശീയ പുരസ്‌കാരം വാങ്ങിയത്.

അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *