ജയലളിതയ്ക്ക്സുപ്രീംകോടതി നോട്ടീസ് അയച്ചു


ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല.വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി ജയലളിതയ്ക്ക് നോട്ടീസ് അയച്ചു.ജയലളിതയ്‌ക്കൊപ്പം ആരോപണ വിധേയരായ മറ്റു മൂന്നു പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.ജയലളിതയെ വെറുതെവിട്ട ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.download




Sharing is Caring