കോഴിക്കോട്: സിറ്റി പോലീസ് കമീഷണറായി ജെ.ജയനാഥ് ചുമതലയേറ്റു.ആലപ്പുഴ മുതുകുളം സ്വദേശിയാണ്. ആലുവ എ എസ് പിയായും, 2011 ൽ വയനാട് എ എസ് പിയായും പ്രവർത്തിച്ചു. പോലീസ് കംപ്യൂട്ടർ സെൽ എസ്പിയായിരിക്കെയാണ് കോഴിക്കോട് കമീഷണറായി സ്ഥലമാറ്റം ലഭിക്കുന്നത്. ട്രിച്ചി എൻഐടിയിൽ നിന്ന് ബിടെക് ബിരുദമെടുത്ത ശേഷം സത്യം കംപ്യൂട്ടേഴ്സിൽ ഐടി പ്രൊഫഷണൽ ആയി ജോലിയിൽ(പവേശിച്ച ശേഷമാണ് അതുപേക്ഷിച്ച് ഐ പി എസ് നേടിയത്.പാലക്കാട് എഎസ്പി ട്രെയിനിയാണ് 2007ൽ പോലീസ് സേനയിൽ സേവനം തുടങ്ങിയത്. സംസ്ഥാന സായുധ സേനയിലും ആഭ്യന്തര സുരക്ഷാ വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സുമ ആയുർവേദ ഡോക്ടറാണ്. മകൻ ആർജവ് രാജർഷി.













