റിപ്പബ്ലിക് ദിന ഓഫര്‍ പ്രഖ്യാപിച്ച് ഏവരേയും ഞെട്ടിച്ച് എയര്‍ ഇന്ത്യ.രാജധാനിയുടെ രണ്ടാം ക്ലാസ് എസിയുടെ അതേ ചിലവില്‍ ജനുവരി 26 മുതല്‍ ഏപ്രല്‍ 30 വരെയാണ് ഓഫര്‍ നിരക്കില്‍ പറക്കാനാവുക. കൂടുതല്‍ വിമാനക്കമ്ബനികള്‍ രംഗത്തെത്തിയതോടെ വിമാനകമ്ബനികളില് മല്‍സരം മുറുകിയതും ടിക്കറ്റ് നിരക്കുകള്‍ താഴുന്നതിന് കാരണമായിരുന്നു. ഇന്‍ഡിഗോ പോലുള്ള ബഡ്ജറ്റ് വിമാനക്കമ്ബനികള്‍ ടിക്കറ്റ് നിരക്കുകള്‍ തീരെക്കുറച്ച് രംഗം കൊഴുപ്പിച്ചിരുന്നു.
എന്നാല്‍ ഏപ്രില്‍ 10 വരെ മാത്രമേ ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ.പറക്കേണ്ട തീയതിയുടെ 20 ദിവസം മുമ്ബെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.














