വാഹനങ്ങളുടെ ലൈസന്‍സ്, രജിസ്ട്രേഷന്‍ നിരക്കുകള്‍ കുത്തനെകൂട്ടി


മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സ്, രജിസ്ട്രേഷന്‍ നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു.


ലേണേഴ്സ് ലൈസന്‍സ് ഫീസ് 30ല്‍നിന്ന് 150 രൂപയാക്കി ഉയര്‍ത്തി. ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 50ല്‍നിന്ന് 200 രൂപയാക്കി. രാജ്യാന്തര ഡ്രൈവിംഗ് പെര്‍മിറ്റ് നിരക്ക് 500ല്‍നിന്ന് 1,000 രൂപയാക്കി.


മുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് 300 നിന്ന് 1000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ബസുകള്‍, ചരക്കുലോറി എന്നിവയുടേത് 1500 രൂപയാക്കി. ഡ്രൈവിങ് സ്കൂളുകളുടെ രജിസ്ട്രേഷന്‍ നിരക്ക് 2500ല്‍ നിന്ന് 10,000 ആയും ഉയര്‍ത്തി.



Sharing is Caring