എല്‍ഡിഎഫ് ഭരിക്കുന്ന കൊല്ലത്തെ സഹകരണബാങ്കിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം

കൊല്ലത്തെ കിഴക്കേകല്ലട സൗത്ത് സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍ക്രമക്കേട് നടന്നതായി ആരോപണം. എല്‍ഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും പരേതരുടെ പേരിലും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്‌തെന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പെന്‍ഷന്‍ വിതരണത്തിലെ ക്രമക്കേടില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ധനവകുപ്പ് ഓഡിറ്റ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കണമെന്നും സഹകരണ ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ക്ഷേമപെന്‍ഷനുകള്‍ താല്‍ക്കാലിക ജീവനക്കാരി വിതരണം ചെയ്തതായാണ് രേഖകളിലുള്ളത്. മരണം രജിസ്റ്റര്‍ ചെയ്ത് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ നിന്നും പരേതരെ ഒഴിവാക്കുന്നതിന് പഞ്ചായത്താണ് നടപടിയെടുക്കേണ്ടതെന്നാണ് സഹകരണ ബാങ്ക് വാദിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *