
മുംബൈ: ഇറാഖിലെ പ്രതിസന്ധി രൂപയെയും ബാധിക്കുന്നു. നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 60.15ല്‍ ഇന്ന് രൂപ വിനിമയം അവസാനിപ്പിച്ചു്. ഇറാഖിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതോടെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയത്. ക്രൂഡ് ഇറക്കുമതി ചെയ്യാനായി എണ്ണക്കമ്പനികള്‍ ഡോളര്‍ വാങ്ങുന്നതാണ് രൂപയിടിയാന്‍ കാരണം. ഇതിനിടെ ഓഹരിവിപണിയിലും നഷ്ടമുണ്ടായി. സെന്‍സെക്‌സ് 38 പോയിന്റ് കുറഞ്ഞ് 25190 ല്‍ അവസാനിച്ചു.
