

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ജനുവരി പത്തിനു മാസം തികയാതെയായിരുന്നു പ്രസവം. പ്രസവസമയത്തു കുഞ്ഞിന് 1,600 ഗ്രാം ഭാരമുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
വീട്ടിലേക്കു കൊണ്ടു വന്നതിനു ശേഷം കഴിഞ്ഞയാഴ്ച പനിയും ശ്വാസതടസവുമായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലും അഗളി സ്വകാര്യ ആശുപത്രിയിലും ചികിത്സ നേടിയിരുന്നു. കിടത്തിചികിത്സ നിര്‍ദേശിച്ചെങ്കിലും രക്ഷിതാക്കള്‍ മടങ്ങുകയായിരുന്നുവെന്ന് ആരോഗ്യകേന്ദ്രത്തില്‍നിന്ന് അറിയിച്ചു.
