സഹാറ മേധാവിക്കു നേരെ കൈയ്യേറ്റശ്രമം

subrata-roy-1ദില്ലി: നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള കേസില്‍ സഹാറ ചെയര്‍മാന്‍ സുബ്രതോ റോയിയെ സുപ്രീം കോടതിയില്‍ ഹാജരാക്കി. കോടതി വളപ്പിലെത്തിയ സുബ്രതോ റോയിയെ അഭിഭാഷകനെന്ന് സ്വയം വിശേഷിപ്പിച്ചയാള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പാവങ്ങളുടെ പണം തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം.
കോടതിയലക്ഷ്യത്തിന് കേസെടുത്ത് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ലഖ്‌നൗ പൊലീസ് സുബ്രതോ റോയിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്നുള്ള സുബ്രതോ റോയിയുടെ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.
സഹാറയുടെ റിയല്‍ എസ്‌റ്റേറ്റ് സംരംഭത്തില്‍ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടവര്‍ക്ക് 20000 കോടി രൂപ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു

 

You may also like ....

Leave a Reply

Your email address will not be published.