റോഡ് സേഫ്റ്റി ലോക ടി20 സീരീസ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ഇതിഹാസങ്ങള്‍

വീണ്ടുമൊരു റോഡ് സേഫ്റ്റി ലോക ടി20 സീരീസ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ഇതിഹാസങ്ങള്‍. ഇന്ന് ശ്രീലങ്കന്‍ ഇതിഹാസങ്ങള്‍ക്കെതിരെ 33 റണ്‍സ് വിജയം നേടിയ ഇന്ത്യന്‍ താരങ്ങള്‍ 196 റണ്‍സ് വിജയ ലക്ഷ്യമാണ് എതിരാളികള്‍ക്ക് മുന്നില്‍ വെച്ചത്.

എന്നാല്‍ ശ്രീലങ്കയ്ക്ക് 18.5 ഓവറില്‍ 162 റണ്‍സ് മാത്രമേ നേടാനായുള്ളു. 51 റണ്‍സ് നേടിയ ഇഷാന്‍ ജയരത്നേ ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ജീവന്‍ മെന്‍ഡിസ്(20), അസേല ഗുണരത്നേ(19) എന്നിവര്‍ക്ക് പുറമെ മഹേല ഉദാവട്ടേ(26) ആണ് ടീമിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ഏഴാം വിക്കറ്റില്‍ ഇഷാനും മഹേലയും ചേര്‍ന്ന് നേടിയ 63 റണ്‍സാണ് ശ്രീലങ്കയുടെ തോല്‍വിയുടെ ഭാരം കുറച്ചത് . മഹേല 26 റണ്‍സ് നേടി പുറത്തായതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്. അതേ ഓവറില്‍ ഇസ്രു ഉഡാനയെയും വീഴ്ത്തി അഭിമന്യു മിഥുന്‍ ശ്രീലങ്കയുടെ എട്ടാം വിക്കറ്റ് നേടി.

22 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ഇഷാന്‍ പുറത്താകുമ്ബോള്‍ ശ്രീലങ്കയ്ക്ക് വിജയം പിന്നെയും 34 റണ്‍സ് അകലെ ആയിരുന്നു. അതേ ഓവറില്‍ തന്നെ ധാമികയെയും പുറത്താക്കി വിനയ് കുമാര്‍ ഇന്ത്യയുടെ 33 റണ്‍സ് വിജയവും തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *