അ​ഫ്ഗാ​നി​സ്താ​നി​ലെ ചാ​വേ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ മ​ര​ണം 35 ആ​യി

അ​ഫ്ഗാ​നി​സ്താ​നി​ലെ ക്ലാസ്റൂ​മി​ലു​ണ്ടാ​യ ചാ​വേ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ മ​ര​ണം 35 ആ​യി ഉ​യ​ര്‍​ന്നു.82 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​തി​ല്‍ 20 പേ​രും പ​രി​ക്കേ​റ്റ​തി​ല്‍ അ​മ്ബ​തോ​ളം പേ​രും സ്ത്രീ​ക​ളാ​ണ്.

യു.​എ​ന്‍ അ​സി​സ്റ്റ​ന്‍​സ് മി​ഷ​ന്‍ ഇ​ന്‍ അ​ഫ്ഗാ​നി​സ്താ​ന്‍ അ​റി​യി​ച്ച​താ​ണി​ത്. നേ​ര​ത്തേ അ​ഫ്ഗാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത് 19 വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ്.

സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലാ​ണ് ചാ​വേ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത്. പ​ടി​ഞ്ഞാ​റ​ന്‍ കാ​ബൂ​ളി​ലെ ശി​യ ഭൂ​രി​പ​ക്ഷ​പ്ര​ദേ​ശ​മാ​യ ദ​ശ്തെ ബ​ര്‍​ചി​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *